ഐസിഎ​ഫ് ഹ​ജ്ജ് ക്യാംപ് 25ന്

Update: 2024-05-20 09:33 GMT

മസ്‌കത്ത്: ഒമാനില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി ഐസിഎഫ് ഒരുക്കുന്ന ക്യാംപ്മേയ് 25ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ റൂവി അല്‍ കൗസര്‍ മദ്‌റസയില്‍ നടക്കും. ഐസിഎഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്യും.

ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി അധ്യക്ഷത വഹിക്കും. 'ഹജ്ജ്: പ്രായോഗിക പഠനം' എന്ന സെഷന് മുസ്തഫ കാമില്‍ സഖാഫിയും 'ഹജ്ജ് വേളയിലെ ആരോഗ്യം' എന്ന സെഷന് ഡോ. സാഹിര്‍ കുഞ്ഞഹമ്മദും നേതൃത്വം നല്‍കും.ക്യാംപില്‍ പങ്കെടുക്കുന്നവര്‍ 99424597, 99325497, 99865365 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: