പാനൂരില്‍ ബോംബെന്ന് സംശയിക്കുന്ന ഐസ്‌ക്രീം ബോളുകള്‍ കണ്ടെത്തി
ഐസ്‌ക്രീം ബോളുകള്‍ ബോംബ് സ്‌ക്വാഡ് പരിശോധിച്ചു
കണ്ണൂര്‍: പാനൂരില്‍ ബോംബെന്ന് സംശയിക്കുന്ന ഐസ്‌ക്രീം ബോളുകള്‍ കണ്ടെത്തി. റോഡ് ടാര്‍ ചെയ്യാന്‍ ഇറക്കിയ ടാര്‍ വീപ്പകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എട്ട് ബോളുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂര്‍ പോലിസ് സ്ഥലത്തെത്തി. ഐസ്‌ക്രീം ബോളുകള്‍ ബോംബ് സ്‌ക്വാഡ് പരിശോധിച്ചു. ഐസ്‌ക്രീം ബോളുകള്‍ക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.