നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

Update: 2025-07-17 02:45 GMT

ഹേഗ്: ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കണമെന്നും ഫലസ്തീനിലെ അന്വേഷണം നിര്‍ത്തണമെന്നുമായിരുന്നു ആവശ്യം. പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണ് അറസ്റ്റ് വാറന്റെന്നായിരുന്നു ഇസ്രായേലിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.