ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയെ സുകാന്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ വീട്ടുകാര്‍ പോലിസിന് നല്‍കുകയും ചെയ്തു. ഇത് പീഡനമാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, വ്യക്തി വൈരാഗ്യങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൂക്ഷ്മമായാണ് പോലിസ് മുന്നോട്ടുപോവുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് തടസം സൃഷ്്ടിച്ചതെന്നുമാണ് സുകാന്ത് ഹരജിയില്‍ പറഞ്ഞത്.