ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശനിര്‍മിത യുദ്ധവിമാനം തേജസ് ദുബൈ എയര്‍ഷോയ്ക്കിടെ അപകടത്തില്‍ പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും കുടുംബാംഗങ്ങളുട ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമസേന വ്യക്തമാക്കി. അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും ഇതിനായി കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയോഗിച്ചതായും വ്യോമസേന അറിയിച്ചു.