'പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും'; കെ സുധാകരന്‍
പാര്‍ട്ടി മല്‍സരിക്കാന്‍ പറയുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍
കണ്ണൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടി മല്‍സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. രണ്ടു മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി. നാഷണല്‍ ജനതാദളിന് കോണ്‍ഗ്രസിലേക്ക് വരുന്നതിന് ഒരു പ്രശ്നവുമില്ല. ജോണ്‍ ജോണുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പരിപാടിക്ക് എത്തിയത്. കമ്മ്യൂണിസം വേണ്ട എന്ന മുദ്രാവാദ്യത്തിന്റെ വക്താക്കളാണ് താനും, ജോണ്‍ ജോണും. നാഷണല്‍ ജനദാതളുമായി ഒന്നിച്ച് പോകും. ഇതിനുള്ള അവസരം താന്‍ നല്‍കും. നാഷണല്‍ ജനതാദള്ളിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി വരുന്നവരൊക്കെ സിപിഎമ്മുമായി ബന്ധമുള്ളവര്‍. ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ സിപിഎം തന്നെ. അറസ്റ്റിലായവരില്‍ പ്രധാനികള്‍ സിപിഎം നേതാക്കള്‍. കൃത്യമായ അന്വേഷണം നടന്നില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും സിപിഎം കൂട്ടുനില്‍ക്കുന്നു. കമ്യൂണിസ്റ്റിനെതിരേ പോരാടാന്‍ നാഷണല്‍ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.