താന്‍ നേരത്തെ പറഞ്ഞു, കോണ്‍ഗ്രസിന്റെ ജനപ്രതിനിധിക്ക് ചേരാത്ത സ്വഭാവമാണ് അയാളുടേത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ് രാഹുലിന്റെ പുറത്താക്കല്‍ നടപടിയെന്നും അന്ന് താന്‍ അത് പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണം നേരിട്ടു, ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഒരു കോണ്‍ഗ്രസിന്റെ ജനപ്രതിനിധിക്ക് ചേരാത്ത സ്വഭാവമാണ് അയാളുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് ഒരു പാര്‍ട്ടിയും സ്വീകരിക്കാത്ത രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റേതു പോലെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതൊരു മാതൃകയാണ്. ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നതാകും നല്ലത്. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.