'പ്രതിഷേധിക്കുന്നത് ആളാകാന്‍ വേണ്ടി', എനിക്കും പുഷ്പവതിയെ അറിയില്ല: ശ്രീകുമാരന്‍ തമ്പി

Update: 2025-08-05 04:56 GMT

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണച്ച് സംഗീത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. 'അടൂര്‍ ഗോപാകൃഷ്ണനെ പോലുള്ള വ്യക്തി സംസാരിക്കുന്ന സമയത്ത് അതിനിടയില്‍ കയറി പ്രതിഷേധിക്കുന്നത് ആളാകാന്‍ വേണ്ടിയാണ്. തനിക്കും പുഷ്പവതിയെ അറിയില്ലായിരുന്നുവെന്നും അവരെ നാടന്‍പാട്ടുകാരി എന്ന് പറഞ്ഞ് മറ്റൊരാള്‍ പരിചയപ്പെടുത്തിയപ്പോഴാണ് തനിക്ക് മനസിലായതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അവരുടെ പാട്ടുകള്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാല തൊഴിലാളികളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലും അടൂരിനോട് പൂര്‍ണമായും യോജിക്കുന്നെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാളികള്‍ക്ക് ലൈംഗിക ദാരിദ്രമുണ്ട്.ചാലയിലെ തൊഴിലാളികള്‍ മാത്രമല്ല, ഒരുപാട് പേര്‍ സെക്സ് കാണാന്‍ മാത്രം ഫിലിം ഫെസ്റ്റിവലില്‍ എത്താറുണ്ട്. വിദേശ സിനിമകളില്‍ മാത്രമേ അന്ന് അത്തരം രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇന്ന് ഇന്ത്യന്‍ സിനിമകളിലും ഇത്തരം രംഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: