ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ പഴയ നഗരത്തിലെ 400 വര്‍ഷം പഴക്കമുള്ള നൂര്‍മാനിയ മദ്‌റസ പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ ധര്‍ണ നടത്തി. ഖുത്ബ് ഷാഹി കാലത്തെ(1518-1687) മസ്ജിദിന് അകത്താണ് മദ്‌റസയുള്ളത്. പ്രതിഷേധക്കാരെ നേരിടാന്‍ ബലാപൂര്‍ പോലിസ് തയ്യാറായില്ലെന്ന് മജ്‌ലിസ് ബച്ചാവോ തരീഖ് വക്താവ് അംജത്തുല്ലാ ഖാന്‍ പറഞ്ഞു. മദ്‌റസയില്‍ തെലങ്കാന സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്ന് മാനേജ്‌മെന്റും അറിയിച്ചു.