തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

Update: 2025-06-02 01:49 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലാണ് യുവാവും യുവതിയും ഉണ്ടായിരുന്നത്. പരിശോധനയില്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.