നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-03-19 12:25 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളില്‍ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഛിബെറ്റ് സ്വാതി എന്നിവരാണ് പ്രതികള്‍.