കുട്ടനാട്: വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ വിദ്യ(42) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിനോദിനെ രാമങ്കരി പോലിസ് അറസ്റ്റ് ചെയ്തു. രാമങ്കരി ജങ്ഷനില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു ഇരുവരും. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.