കട്ടപ്പന: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വാകപ്പടി കുളത്തപ്പാറ വീട്ടില്‍ സുനില്‍ കുമാറാണ് (46) അറസ്റ്റിലായത്. ഇന്നലെ രാത്രി ഒന്‍പതിനാണ് സുനില്‍കുമാര്‍ ഭാര്യ മോളമ്മയെ കുത്തിയത്. മോളമ്മയെ പ്രദേശവാസികളും പോലിസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പോലിസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി സമീപത്തെ ഏലതോട്ടത്തില്‍ ഒളിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് പ്രതിയെ കിട്ടിയത്.