കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
വഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണാണ് മരണം
പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ 24 കാരി അഞ്ജുമോളാണ് കുടുംബ വഴക്കിനിടെ കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശിയായ ഭര്‍ത്താവ് ആച്ചിരി വീട്ടില്‍ യോഗേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിക്കാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് കല്ലുവെട്ടു കുഴിയിലേക്ക് വീണാണ് മരണം. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാക്കടയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്.