ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

Update: 2025-06-20 12:39 GMT

കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനില്‍ രേണുകയെ (39) ആണ് ഭര്‍ത്താവ് സനുകുട്ടന്‍ കൊന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മക്കളുടെ മുന്നില്‍നിന്ന് രേണുകയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് വീട്ടിനുള്ളില്‍ കിടക്കുകയായിരുന്ന രേണുകയെ ഓട്ടോറിക്ഷാ ഡ്രൈവറുടെയും അയല്‍വാസിയുടെയും സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. ഗുരുതരമായതിനാല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.