ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്നു; ഭര്‍ത്താവ് കീഴടങ്ങി

Update: 2025-06-03 01:22 GMT

കൊച്ചി: ഭാര്യയെ കുത്തിക്കൊന്ന യുവാവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. മുനമ്പം പള്ളിപുറത്ത് നടന്ന സംഭവത്തില്‍ പനമ്പള്ളിനഗര്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. മുനമ്പം സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി സുരേഷിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രീതയുടെ കഴുത്തിലും ശരീരത്തിലും ആഴത്തില്‍ കുത്തേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.