കിടപ്പുരോഗിയായ ഭാര്യയെ കൊന്ന് കുടുംബ ഗ്രൂപ്പില്‍ സന്ദേശമിട്ട് ഭര്‍ത്താവ്

Update: 2025-05-22 02:36 GMT

ആനക്കര: കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടു. പട്ടിത്തറ അരീക്കാട് കൊങ്ങശ്ശേരി വളപ്പില്‍ ഉഷാനന്ദിനി (57)യാണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ തൃത്താല പോലിസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ഭര്‍ത്താവ് മുരളീധരനെ (62) കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ശാരീരിക അവശതകളെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഉഷാനന്ദിനി വീട്ടില്‍ കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെ കൊല നടത്തിയതായി മുരളീധരന്റെ ശബ്ദസന്ദേശം കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.

''ഉഷ മരിച്ചു. ഉഷയെ ഞാന്‍ കൊന്നു. അതിന് എന്തു ശിക്ഷവന്നാലും ഞാന്‍ അനുഭവിക്കാന്‍ തയ്യാര്‍'' എന്നായിരുന്നു ശബ്ദസന്ദേശം. തുടര്‍ന്ന്, ബന്ധുക്കള്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.