ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് ഭര്‍ത്താവ്

യുവാവിന്റെ തലയോട്ടി പൊട്ടി

Update: 2026-03-10 03:21 GMT

ആലപ്പുഴ: കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ചതിന് അയല്‍വാസിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനം. അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലിസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.