ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-09-05 04:13 GMT

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കായിക്കര സ്വദേശി കൊച്ചുചാത്തിയോട് വീട്ടില്‍ അനു(38)എന്നയാളാണ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇവര്‍ക്കിടയില്‍ പ്രശ്നം നിലനിന്നിരുന്നതിനാല്‍ ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെന്ന് പോലിസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഭര്‍ത്താവ് അനുവിനെ കടയ്ക്കാവൂര്‍ പോലിസ് അറസ്റ്റു ചെയ്തു. യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്റത്.

Tags: