ശരീരത്തില്‍ തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു

Update: 2025-12-16 03:18 GMT

ചാരുംമൂട്: മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും പൊള്ളലേറ്റു ചികിത്സയിലിരിക്കേ മരിച്ചു. നൂറനാട് പയ്യനല്ലൂര്‍ ആശാന്‍വിളയില്‍ ഓട്ടോഡ്രൈവറായ രഘു (54), ഭാര്യ സുജ (48) എന്നിവരാണു മരിച്ചത്. ഡിസംബര്‍ എട്ടിനു വൈകീട്ട് നാലിന് വീട്ടില്‍വെച്ചാണ് സുജ മണ്ണെയൊഴിച്ച് തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന രഘുവിന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരിച്ചത്. മക്കള്‍: സുമോദ്, പരേതനായ സുകു. മരുമകള്‍: അഞ്ജു.