ബൂഡപെസ്റ്റിലെ പ്രൈഡ് മാര്‍ച്ച് നിരോധിച്ചു

Update: 2025-06-19 17:25 GMT

ബൂഡപെസ്റ്റ്: ഹംഗറിയുടെ തലസ്ഥാനമായ ബൂഡപെസ്റ്റില്‍ പ്രൈഡ് മാര്‍ച്ച് നിരോധിച്ചു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മുന്നില്‍ സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിയമപ്രകാരമാണ് നടപടി. പ്രൈഡ് മാര്‍ച്ച് നടക്കുന്ന വഴികളില്‍ ഈ പ്രായത്തിലുള്ള കുട്ടികളുണ്ടാവും. അവരോട് വീട്ടിലിരിക്കാന്‍ പോലിസിന് പറയാനാവില്ല. അതിനാല്‍ പ്രൈഡ് മാര്‍ച്ച് നടത്താനാവില്ല. കുട്ടികള്‍ കാണാത്ത രീതിയില്‍ സ്റ്റേഡിയത്തിലോ ഹാളിലോ പരിപാടി നടത്താവുന്നതാണെന്നും പോലിസ് നിര്‍ദേശിച്ചു. പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കുകയാണെങ്കില്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.