കോഴിക്കോട് നരിക്കുനിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

Update: 2025-12-15 09:27 GMT

കോഴിക്കോട്: നരിക്കുനിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രണ്ടുമാസം മുമ്പ് കാണാതായ ആളുടെതെന്നാണ് സംശയം. കുന്നമംഗലം പോലിസ് അന്വേഷണം ആരംഭിച്ചു. കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുങ്ങി മരിച്ച ശേഷം മൃതദേഹം താഴെ വീണതാണോ എന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.

Tags: