തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ 22കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് നല്‍കേണ്ടത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളില്‍ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.