ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു

Update: 2025-10-08 11:28 GMT

തിരുവനന്തപുരം: ചായയിടുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. മുട്ടക്കാട് സ്വദേശിനി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ നിന്ന് തീപടര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.

തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് സമീപവാസികളും മകനായ അഖിലും ചേര്‍ന്ന് സുനിതയെ ഉടന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags: