വീട്ടമ്മ മരിച്ചനിലയില്‍; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

Update: 2025-04-19 12:55 GMT

തലശ്ശേരി: കുട്ടിമാക്കൂലില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി ഷീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടകവീട്ടില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഉമേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. നിലത്ത് വീണുകിടക്കുന്ന നിലയില്‍ ഷീനയെ 12കാരിയായ മകളാണ് ആദ്യം കണ്ടത്. അയല്‍വാസികളും പോലീസും എത്തി വീട്ടമ്മയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.