സ്‌കൂളിലെ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

Update: 2026-01-31 07:19 GMT

കൊല്ലം: സ്‌കൂളിലെ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി. 'മിഥുന്റെ വീട്, എന്റെയും' എന്ന പദ്ധതിയിലൂടെയാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിഥുന്റെ കുടുംബത്തിന് നിര്‍മിച്ചത്. രാവിലെ ഒന്‍പതിന് പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള മിഥുന്റെ വസതിയില്‍വച്ചു നടന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി മിഥുന്റെ പിതാവ് മനുവിന് വീട് കൈമാറി.

നാല് സെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറികള്‍, കുളിമുറി, വായനമുറി, വരാന്ത എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു മിഥുന്‍ മരിച്ചത്. ക്ലാസില്‍ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ ബെഞ്ചും ഡെസ്‌കും ചേര്‍ത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു.

Tags: