വിഷു ആശംസ കാര്‍ഡില്‍ ശ്രീകൃഷ്ണനൊപ്പം ചിക്കന്‍ മന്തി; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

Update: 2026-04-17 12:20 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ വിഷു ആശംസകളുടെ ഭാഗമായി ഇറക്കിയ മന്തി റസ്റ്റോറന്റിന്റെ പോസ്റ്ററില്‍ ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയതില്‍ കേസ്. ചേര്‍ത്തലയിലെ മെഹര്‍ മന്തി റസ്റ്റോറന്റ് ഉടമകളിലൊരാളെ ചേര്‍ത്തല പോലിസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചുള്ള ചിത്രം പ്രചരിച്ചതിലാണ് കേസെടുത്തത്. സുഹൃത്തുക്കളായ 9 പേര്‍ ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമ രംഗത്ത് വന്നിരുന്നു.