മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയപ്പോള്‍ ആദ്യം സെല്‍ഫി ആവശ്യപ്പെടുകയും പിന്നീട് മോശമായി പെരുമാറുകയുമായിരുന്നു
ചെന്നൈ: ചെന്നൈയില്‍ മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി(20)ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയായ ഇയാള്‍ പാര്‍ട്ട് ടൈം ജീവനക്കാരനാണ്. ഈ മാസം ആറാം തീയതി ശനിയാഴ്ച വൈകീട്ടാണ് നടി ഹോട്ടലില്‍ മുറി എടുക്കുന്നത്. മുറിയിലെ ഫോണ്‍ നന്നാക്കാന്‍ എത്തിയപ്പോള്‍ ആദ്യം സെല്‍ഫി ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ ടി നഗര്‍ പോലിസില്‍ നടി പരാതിപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്യ്ത് റിമാന്‍ഡ് ചെയ്തു.