കോഴിക്കോട്: സിപിഐ നേതാവും കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം നാരായണന്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1991, 2001 കാലയളവില്‍ രണ്ട് തവണ ഹോസ്ദുര്‍ഗ് മണ്ഡലം എംഎല്‍എ ആയിരുന്നു. 2014 മുതല്‍ 2019 വരെ ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബികെഎംയു ജില്ലാ പ്രസിഡന്റ് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എംഎല്‍എ ആയിരിക്കേ നാരായണന്റെ വീട് ജപ്തി ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചില വ്യക്തികള്‍ സഹായം നല്‍കി വീട് വീണ്ടെടുക്കുകയാണ് ചെയ്തത്.