കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു. വനംവകുപ്പ് ജീവനക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കുത്തേറ്റതായി അധികൃതര്‍ അറിയിച്ചു. ഇവരെ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്ന് തെന്‍മല ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാവാം കാരണമെന്നാണ് നിഗമനം.