യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-07-20 03:39 GMT

കോതമംഗലം: യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍വീട്ടില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. കോതമംഗലത്തെ ലോഡ്ജില്‍ ജൂലൈ 15നാണ് സംഭവം. ലോഡ്ജിലേക്ക് ഇരുവരുംചേര്‍ന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ എത്തിയശേഷം കമ്പിവടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് ചേര്‍ത്തു നിര്‍ത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. യുവാവ് ധരിച്ചിരുന്ന സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.