
ഭുവനേശ്വര്‍: ഹോം ഗാര്‍ഡ് തസ്തികയിലേക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റിനിടെ രണ്ടുപേര്‍ മരിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ ഇന്നലെയാണ് സംഭവം. പരിസാല്‍ ഗ്രാമത്തിലെ സുലാന്ത മിശാലും നാരായണ്‍പൂര്‍ ഗ്രാമത്തിലെ ദീപക് പാദലുമാണ് മരിച്ചത്. രണ്ടു മണിക്കൂര്‍ ഓടാനുള്ള ഫിസിക്കല്‍ ടെസ്റ്റിന് ശേഷമാണ് സുലാന്ത കുഴഞ്ഞുവീണ് മരിച്ചത്. ടെസ്റ്റിന് വരിയില്‍ നില്‍ക്കുമ്പോഴാണ് ദീപക് പാദല്‍ കുഴഞ്ഞുവീണ് മരിച്ചത്. പത്ത് മിനുട്ടിനുള്ളില്‍ രണ്ടു കിലോമീറ്റര്‍ ദൂരം ഓടണം എന്നായിരുന്നു ടെസ്റ്റ്. സ്ത്രീകള്‍ക്ക് 12 മിനുട്ട് സമയവും നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.