ഇടുക്കി: ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടിലെ പ്രസവത്തില്‍ കുഞ്ഞ് മരിച്ചു. പ്രസവ ചികില്‍സയ്ക്ക് ആുപത്രിയില്‍ കൊണ്ടു പോകാത്തത് വിശ്വാസത്തിന്റെ പുറത്താണെന്നാണ് വിവരം. വിഷയത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം. വീട്ടില്‍ പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. പാസ്റ്ററായ ജോണ്‍സണ്‍-ബിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്റര്‍ ആണ് ജോണ്‍സണ്‍. വിശ്വാസപരമായി ആശുപത്രി സേവനങ്ങള്‍ തേടുന്നവരല്ല ഇവര്‍ എന്നാണ് വിവരം.
ആശുപത്രിയില്‍ പോകാത്തത് തങ്ങളുടെ വിശ്വാസമാണെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പോലിസ് പറയുന്നു. നിലവില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവര്‍ ആശുത്രിയിലും മെഡിക്കല്‍ സോവനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് റിപോര്‍ട്ടുകള്‍. ഡോക്ടര്‍മാരെ ശുശ്രൂഷിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വിവരമുണ്ട്. ഒട്ടനകം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടും ഇത്തരത്തില്‍ പിന്നെയും വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗുരുതരമാണെന്ന്‌പോലിസ് പറഞ്ഞു.