ഹോളിവുഡ് നടന്‍ എറിക് ഡെയ്ന്‍ അന്തരിച്ചു

Update: 2026-02-20 11:11 GMT

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന്‍ എറിക് ഡെയ്ന്‍ (53) അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (എല്‍എസ്) എന്ന നാഡീരോഗം ബാധിച്ച് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. എല്‍എസ് സ്ഥിരീകരിച്ച് മാസങ്ങള്‍ക്ക് ശേഷം വലതു കൈയുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും എഎല്‍എസ് എന്ന രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.

ഗ്രേയ്സ് അനാട്ടമി, യൂഫോറിയ തുടങ്ങിയ ഡ്രാമകളിലെ പ്രകടനങ്ങളിലൂടെ എറിക് ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് എറിക്. കലിഫോര്‍ണിയയിലാണ് ജനനം. ഗ്രേയ്സ് അനാട്ടമി എന്ന ചിത്രത്തിലെ ഡോ. മാര്‍ക്ക് സ്ലോണ്‍ എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. സഹനടിയും മോഡലുമായ റെബേക്ക ഗേഹാര്‍ട്ട് ആണ് ജീവിത പങ്കാളി. രണ്ട് കുട്ടികളുണ്ട്.

Tags: