ഹോളി പാര്‍ട്ടിക്കിടെ സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

Update: 2025-03-16 03:33 GMT

ബംഗളൂരു: ഹോളി ആഘോഷത്തിനിടയിലെ മദ്യപാന സദസിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബംഗളൂരു നഗരത്തിന് സമീപം നിര്‍മിച്ചു കൊണ്ടിരുന്ന കെട്ടിടത്തിലെ നിര്‍മാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബിഹാര്‍ സ്വദേശികളായ അന്‍സു, രാധേ ശ്യാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ആറു പേരാണ് മദ്യപാന സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരുമ്പു കമ്പിയും പട്ടികയും ഉപയോഗിച്ചാണ് ആക്രമണം നടന്നത്.