വടകരയില്‍ അപ്രോച്ച് റോഡില്‍ ഗര്‍ത്തം

Update: 2025-05-28 14:52 GMT

വടകര: ദേശീയപാതയുടെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം. ലിങ്ക് റോഡിന് സമീപം കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കരാര്‍ കമ്പനി കുഴി നികത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കുഴി രൂപപ്പെട്ടതിന് പിന്നാലെ ഗതാഗതം സ്തംഭിച്ചു.