സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചു; ജാര്‍ഖണ്ഡില്‍ അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി

Update: 2025-10-26 04:13 GMT

റാഞ്ചി: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി അണുബാധ. ജനിതക രോഗമായ തലാസീമിയ ബാധിതരായ കുട്ടികള്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ചൈബാസയിലെ പ്രദേശിക ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഏഴു വയസ്സുകാരനാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് നാല് കുട്ടികള്‍ക്ക് കൂടെ രോഗം സ്ഥിരീകരിക്കുന്നത്. കുട്ടിക്ക് ബ്ലഡ് ബാങ്കില്‍നിന്ന് 25 യൂണിറ്റ് രക്തം കുത്തിവെച്ചിട്ടുണ്ട്. രക്തം സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടികള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആയതെന്ന് പറയാനാകില്ലെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ മാജി പറഞ്ഞു. ഉപയോഗിച്ച സൂചികളുടെ ഉപയോഗവും അണുബാധയ്ക്ക് കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.