മിലിറ്ററി ഹോസ്പിറ്റലില്‍ നിന്നു രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്‌ഐവി; നഷ്ടപരിഹാരം നല്‍കിയില്ല, കോടതി നോട്ടീസ്

1.6 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാന്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിര്‍ദേശം നല്‍കി.

Update: 2024-01-30 08:37 GMT

ന്യൂഡല്‍ഹി: മിലിറ്ററി ഹോസ്പിറ്റലില്‍ നിന്നു രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്‌ഐവി ബാധിതനായ വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹരജിയില്‍ സുപ്രിം കോടതി നോട്ടീസ്. 1.6 കോടി നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാന്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആംഡ് ഫോഴ്‌സിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Tags:    

Similar News