ദര്‍ഗയിലെ ഉറൂസ് ഘോഷയാത്ര തടയാന്‍ ശ്രമം(വീഡിയോ)

Update: 2025-08-20 08:46 GMT

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ ആല ഹസ്‌റത്ത് ദര്‍ഗയിലെ ഉറൂസ് ഘോഷയാത്ര തടയാന്‍ ശ്രമം. ഉറൂസിന്റെ ഭാഗമായി ചാദര്‍ കൊണ്ടുപോവുന്ന ഘോഷയാത്രയെ തടയാനാണ് ശ്രമം നടന്നത്. ഹിന്ദുത്വരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഘോഷയാത്ര തടയാന്‍ എത്തിയത്.

പുതിയ ചടങ്ങുകള്‍ കൊണ്ടുവരുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം. എന്നാല്‍, ഹിന്ദുത്വ സംഘത്തെ ഉറൂസിന് എത്തിയവര്‍ ചോദ്യം ചെയ്തു. സംഭവം അറിഞ്ഞ് ബറെയ്‌ലി എസ്പി മാനുഷ് പരീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു.