മുസ് ലിംകള്‍ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നത് വിലക്കി പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുത്വര്‍

Update: 2026-03-26 10:02 GMT

ദാമോ: മുസ് ലിംകള്‍ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിക്കുന്നത് വിലക്കി പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുത്വര്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. 'വിശ്വാസികള്‍ക്ക് ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു', 'ലവ് ജിഹാദിനെതിരെ' മുന്നറിയിപ്പ് നല്‍കുന്നു തുടങ്ങിയ സന്ദേശങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. 'സര്‍വ ഹിന്ദു സമാജ്' എന്ന പ്രാദേശിക ഹിന്ദു സംഘടനയാണ് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് വിവരം. ലൗജിഹാദ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് സംഘടന പറയുന്നു.

Tags: