ഖുര്‍ആന്‍ വാക്യങ്ങള്‍ ചുമരില്‍ ഫ്രെയിം ചെയ്‌തെന്ന് ആരോപിച്ച് ഹിന്ദുത്വരുടെ പ്രതിഷേധം; അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ അധികൃതര്‍

Update: 2026-02-07 06:51 GMT

ന്യൂഡല്‍ഹി: ഖുര്‍ആന്‍ വാക്യങ്ങള്‍ ചുമരില്‍ ഫ്രെയിം ചെയ്‌തെന്ന് ആരോപിച്ച് രണ്ടു അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭലിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കം. പ്രധാന അധ്യാപിക പുഷ്പ ജാതവ്, അസിസ്റ്റന്റ് അധ്യാപിക നസീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ബജ്രംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും അംഗങ്ങള്‍ സ്‌കൂളിലെത്തി ക്ലാസ് മുറിക്ക് പുറത്തുള്ള ചുമരില്‍ ഫ്രെയിം ചെയ്ത ഖുറാന്‍ വാക്യങ്ങള്‍ തൂക്കിയതില്‍ പ്രതിഷേധിക്കുകയായിരുന്നു. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റാന്‍ നോക്കുന്നതാണ് ഈ പരിപാടികള്‍ക്കു പിന്നിലെന്നാണ് ആരോപണം.

മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു സ്‌കൂളില്‍ , വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് നമസ്‌കരിക്കുകയും കുട്ടികളെ ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജാന്‍ മുഹമ്മദിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, ബിഎസ്എ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ല.

Tags: