ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഹിന്ദുത്വര്‍

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് നടപടിയെന്ന വാദവുമായി ഭരണകൂടം

Update: 2026-02-24 07:09 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പള്ളികള്‍ പ്ലാസ്റ്റിക് ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടി ഹിന്ദുത്വര്‍. 'ജൂത മാര്‍ ഹോളി' ഘോഷയാത്ര പ്രമാണിച്ചാണ് നടപടി. 48ഓളം പള്ളികളും മസാറുകളുമാണ് ഇത്തരത്തില്‍ പ്ലാസിറ്റിക് ഷീറ്റ് വച്ച് മറച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് നടപടിയെന്നാണ് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ഭരണകൂടത്തിന്റെ വാദം.

പരിപാടി സമാധാനപൂര്‍വം നടക്കാന്‍ പ്രദേശത്ത് മുമ്പത്തേ വര്‍ഷത്തേക്കാള്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.

മുന്‍കരുതലിന്റെ ഭാഗമായി റൂട്ടിലെ മൊത്തം 48 പള്ളികളും മസാറുകളും കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൂര്‍ണ്ണമായും മൂടിയിരിക്കുന്നുവെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രജനീഷ് കുമാര്‍ മിശ്ര പറഞ്ഞു. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹിന്ദുത്വ ആഘോഷങ്ങളുടെ ഭാഗമായി മുസ് ലിം പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടെയാണ്ഉത്തര്‍പ്രദേശിലെ നടപടി.

Tags: