മാംസ വ്യാപാരികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2025-03-09 12:45 GMT

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മാംസ വ്യാപാരികളായ മുസ്‌ലിം യുവാക്കളുടെ വീട്ടില്‍ ഹിന്ദുത്വരുടെ ആക്രമണം. പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ചാണ് വിഎച്ച്പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചത്. ഇവരെ മര്‍ദ്ദിച്ചതിന് ശേഷം പോലിസിന് എറിഞ്ഞുകൊടുത്തു. വീട്ടില്‍ നിന്നും കവര്‍ന്ന മാംസവും മറ്റുമായി ആഹ്ലാദപ്രകടനവും നടത്തി.