അസമിലെ കുടിയൊഴിപ്പിക്കലിനെതിരായ പരിപാടി അലങ്കോലപ്പെടുത്തി ഹിന്ദുത്വര്‍

Update: 2025-08-26 16:03 GMT

ന്യൂഡല്‍ഹി: അസമിലെ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ പരിപാടി അലങ്കോലപ്പെടുത്തി ഹിന്ദു സേന പ്രവര്‍ത്തകര്‍. പ്ലാനിങ് കമ്മീഷന്‍ മുന്‍ അംഗം സയ്ദ ഹമീദ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ എതിര്‍ത്താണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ പരിപാടിയില്‍ അതിക്രമിച്ച് കയറിയത്. '' ബംഗ്ലാദേശിയാവുന്നത് കുറ്റമാണോ?, ബംഗ്ലാദേശികളും മനുഷ്യരാണ്. ലോകം വളരെ വലുതാണ്. ലോകത്ത് ബംഗ്ലാദേശികള്‍ക്കും ജീവിക്കാം, അവര്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ല.'' എന്ന സയ്ദ ഹമീദയുടെ പ്രസ്താവനയാണ് ഹിന്ദുസേനക്കാരെ പ്രകോപിപ്പിച്ചത്.