ശ്രാവണ മാസത്തില്‍ മാംസാഹാരം വില്‍ക്കരുതെന്ന്; യുപിയില്‍ കെഎഫ്‌സി പൂട്ടിച്ച് ഹിന്ദുത്വര്‍
ഗാസിയാബാദ്: ശ്രാവണ മാസത്തില്‍ മാംസാഹാരം വില്‍ക്കരുതെന്ന് പറഞ്ഞ് കെഎഫ്‌സി ഔട്ട്‌ലെറ്റ് പൂട്ടിച്ച് ഹിന്ദുത്വര്‍. ഗാസിയാബാദിലെ വസുന്ധര പ്രദേശത്താണ് അക്രമം.
Member of a right-wing group stormed a KFC store in UP's Ghaziabad and forced it pull down shutter demanding ban on non-vegetarian food in the month of Shravan. pic.twitter.com/6DNpC80m4S
— Piyush Rai (@Benarasiyaa) July 18, 2025
കന്‍വാര്‍ തീര്‍ത്ഥാടനക്കാര്‍ പോവുന്ന വഴികളുടെ സമീപത്തൊന്നും മാംസാഹാരം വില്‍ക്കരുതെന്നും ഹിന്ദുത്വര്‍ ആവശ്യപ്പെട്ടു. വ്രതമെടുത്തും പ്രാര്‍ത്ഥനകളുമായും പോവുന്ന വിശ്വാസികളുടെ വികാരത്തെ മാംസാഹാരം വ്രണപ്പെടുത്തും എന്നാണ് ഹിന്ദുത്വര്‍ പറയുന്നത്. മാംസം കാണുന്നതും അതിന്റെ ഗന്ധവും ആത്മീയ വ്യവഹാരങ്ങളെ ബാധിക്കുമത്രെ.