മസ്ജിദിനു സമീപം ഹനുമാൻ ഭജന നടത്താൻ ശ്രമിച്ച് ഹിന്ദുത്വർ

Update: 2025-02-28 16:39 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ നഗരത്തിലെ ജുമാ മസ്ജിദിനു സമീപം ഹനുമാൻ ഭജന നടത്താൻ ശ്രമിച്ച് ഹിന്ദുത്വർ.

"അയോധ്യ ഒരു തുടക്കം മാത്രമായിരുന്നു, അടുത്തത് കാശിയും മഥുരയും", "ഇന്ത്യയിൽ ജീവിക്കാൻ 'ജയ് ശ്രീറാം ' വിളിക്കണം " തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് സംഘം എത്തിയത്. മസ്ജിദിൽ നിന്ന് ബാങ്ക് വിളി നിർത്തിയില്ലെങ്കിൽ അകത്ത് കയറി ഹനുമാൻ ഭജന നടത്തുമെന്ന് ഹിന്ദുത്വർ പ്രഖ്യാപിച്ചു.

"ഉത്തരാഖണ്ഡിൽ മാത്രമല്ല, ബാങ്ക് വിളിക്കുന്ന രാജ്യത്തെ എല്ലാ പള്ളികൾക്കും മുന്നിൽ ഹിന്ദു രക്ഷാ ദൾ 'ഹനുമാൻ ചാലിസ' ചൊല്ലും. ഉച്ചഭാഷിണികൾ എടുത്തു മാറ്റിയില്ലെങ്കിൽ ഞങ്ങൾ അവർക്കെതിരെ മറ്റ് നടപടികളിലേക്ക് നീങ്ങും. " ഒരു ഹിന്ദുത്വ പ്രവർത്തകൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.