ഗസയില്‍ വംശഹത്യ നടത്തി ഗ്രീസില്‍ ഉല്ലസിക്കാന്‍ പോയ ഇസ്രായേലി സൈനികനെതിരേ കേസ്

Update: 2025-09-20 16:22 GMT

ഏഥന്‍സ്: ഗസയില്‍ വംശഹത്യ നടത്തിയ ശേഷം ഗ്രീസില്‍ ഉല്ലസിക്കാന്‍ പോയ ഇസ്രായേലി സൈനികനെതിരേ കേസ്. ഇസ്രായേലി സൈന്യത്തിലെ ഗിവാറ്റി ബ്രിഗേഡിലെ കാലാള്‍പ്പട അംഗമായ നവോര്‍ ശലോമോ ദാദോനെതിരെയാണ് ഏഥന്‍സില്‍ കേസ്. ഹിന്ദ് റജബ് ഫൗണ്ടേഷനാണ് പരാതി നല്‍കിയത്. 2024 ആഗസ്റ്റ് മുതല്‍ 2025 ആഗസ്റ്റ് വരെ ഇയാള്‍ ചെയ്ത ക്രൂരകൃത്യങ്ങളുടെ ചിത്രങ്ങള്‍ അടക്കമാണ് പരാതി. റഫ, ജബാലിയ എന്നിവിടങ്ങളില്‍ ഇയാള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെയും ഹമദ് ബിന്‍ ഖലീഫ സ്‌കൂളിന് തീയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പരാതിക്കൊപ്പമുണ്ട്.