ഹിജാബ് വിവാദം: താനൂര്‍ കോളജില്‍ ഐക്യദാര്‍ഢ്യം

'എന്റെ വസ്ത്രം എന്റെ അവകാശം ഹിജാബ് നമ്മുടെ അവകാശം'എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ കൈ മുദ്ര ചാര്‍ത്തല്‍ സംഘടിപ്പിച്ചു

Update: 2022-02-09 05:29 GMT

താനൂര്‍: ഹിജാബ് ധരിച്ചതിന്റെ പേരില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ച കര്‍ണ്ണാടക വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനൂര്‍ സിഎച്ച് മുഹമ്മദ് കോയ ഗവ ആര്‍ട്‌സ് സയന്‍സ് കോളജ് യുഡി എസ്എഫ് യൂണിറ്റ്.'എന്റെ വസ്ത്രം എന്റെ അവകാശം ഹിജാബ് നമ്മുടെ അവകാശം'എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ കൈ മുദ്ര ചാര്‍ത്തല്‍ സംഘടിപ്പിച്ചു.

ഹിജാബിനെയെതിര്‍ക്കുന്നവര്‍ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാനാണ് ശ്രമിക്കുന്നത് ഇത്തരക്കാരെ ഒറ്റപ്പെടുത്തുവാന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നും,വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടികുന്നതിനും വിദ്യാര്‍ഥികളുടെ വസ്ത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഭരണകൂടം തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.യുഡിഎസ്എഫ് നേതാക്കളായ റനീഷ്,അനസ്,നിഹാസ്,ഫംനാസ്,നാഫിയ,ലുബാബ,നാജിയ,ഹംന,അസ്‌നിയ,നൂറ,ബാസിത്, ഷഹല തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേത്രത്വം നല്‍കി.

Tags:    

Similar News