ഹിജാബ് വിവാദം;സമരത്തിന് തുടക്കമിട്ട ആറു വിദ്യാര്‍ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് സമരത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം

Update: 2022-02-08 04:23 GMT

ഉഡുപ്പി: ഹിജാബ് വിവാദത്തില്‍ സമരത്തിന് തുടക്കമിട്ട ഉഡുപ്പി ഗവ പി.യു കോളജിലെ ആറു വിദ്യാര്‍ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍.വിദ്യാര്‍ഥിനികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പോലിസിന് നിര്‍ദേശം നല്‍കി.

പെണ്‍കുട്ടികളുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും നിര്‍ദേശം. ഹിജാബ് സമരത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കാമ്പസിലെ ഹാളിലേക്ക് മാറ്റിയിരുന്നു. സമരത്തിനിടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രത്യേക ഹാള്‍ അനുവദിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Tags: