കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Update: 2024-03-18 07:31 GMT

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.കേസന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.അന്വേഷണ വഴിയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായി ഇഡി കോടതിയില്‍ പറഞ്ഞു.സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി .രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്‌റ്റേ നേടി.സ്‌റ്റേ നീക്കാന്‍ കോടതിയെ സമീപിക്കുമെന്നും ഇഡി വ്യക്തമാക്കി.

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം നേരിടുന്ന അലി സാബ്രി നല്‍കിയ ഹരജിയിലാണ് പരാമര്‍ശം. അലി സാബ്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു എന്ന് ഇഡി വ്യക്തമാക്കി.മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു.നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട്.കേസില്‍ ഇതുവരെ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി.

Tags: